ഇടുക്കി: ക്ഷേമ പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച മറിയക്കുട്ടിയുടെ വീട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദർശിച്ചു. ബിജെപി പ്രാദേശിക നേതാക്കൾക്കൊപ്പം ആയിരുന്നു സന്ദർശനം. എം പി പെൻഷനിൽ നിന്നും എല്ലാ മാസവും 1600 രൂപ വീതം മറിയക്കുട്ടിക്കും അന്നയ്ക്കും നൽകുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

അതേസമയം തനിക്കെതിരായ വ്യാജ വാര്‍ത്തയില്‍ സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മറിയക്കുട്ടി. ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്.

























