പേര്യയിലെ ഏറ്റുമുട്ടൽ; രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വയനാട്: പേര്യ 36ൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപെട്ട രണ്ട് മാവോയിസ്റ്റുകൾക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കി. സുന്ദരി, ലത എന്നിവർക്കായാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മില്‍ പേര്യയിൽ ഏറ്റുമുട്ടലുണ്ടായത്.

തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. മാവോയിസ്റ്റ് പ്രവർത്തകരായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ സ്ഥലത്ത് നിന്ന് പിടികൂടി. ഇവരുടെ കൂടെയുണ്ടായിരുന്ന സുന്ദരിയും ലതയും ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രിയോടെ പ്രദേശത്തെ വീട്ടിലെത്തിയ മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ച് പുറത്തിറങ്ങവെയാണ് തണ്ടർബോൾട്ട് വീട് വളഞ്ഞത്. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു.