ആലപ്പുഴ: ആലപ്പുഴയില്‍ നവ കേരള സദസ്സിനായി സംസ്ഥാന പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ കരിങ്കൊടി കാണിച്ച കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെഎസ്യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
























