പത്തനംതിട്ട : ശബരിമലയിൽ അനിയന്ത്രിത തീർത്ഥാടക തിരക്ക്. മലചവിട്ടത്തെ പല ഭക്തരും മടങ്ങി. പന്തളത്ത് നെയ്ത്തേങ്ങ ഉടച്ചായിരുന്നു മടക്കം. മറ്റ് സംസ്ഥാനങ്ങളിലെ തീർത്ഥാടകർ മടങ്ങി. പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാലയൂരി മടങ്ങുന്നത്.

കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് മടങ്ങുന്നത്. ദര്‍ശനം കിട്ടാതെ മടങ്ങുന്നവരില്‍ മലയാളികളുമുണ്ട്. 8-10 മണിക്കൂറോളം വഴിയില്‍ കാത്തു നിന്നിട്ടും ശബരിമല ദര്‍ശനം കിട്ടാതെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാൻ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ശബരിപീഠം മുതല്‍ ക്യൂവാണ്. തിരക്കിനെ തുടര്‍ന്ന് ഇന്നലെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയവരെല്ലാം ഇന്നാണ് എത്തുന്നത്. ഇന്നത്തെ ബുക്കിങ്ങിലുള്ളവര്‍ കൂടിയെത്തുന്നതോടെ തിരക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍ .


നിലയ്ക്കലിലും പമ്പയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ കെഎസ്ആർടിസി ബസുകളിൽ കയറാൻ വൻ തിരക്ക്. അധിക സർവീസ് ആവശ്യം പരിഗണിച്ചില്ല. പൊലീസ് വിന്യാസം ഫലപ്രദമല്ലെന്നും പരാതി. പമ്പയിൽ നിന്നും പത്ത് മിനിറ്റിൽ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നത്.
പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയിൽ പിടിച്ചിട്ടിരിക്കുകയാണ്. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. നിലയ്ക്കലിൽ ഭക്തർ പ്രതിഷേധിക്കുന്നു. കൂടാതെ ശബരിമല തിരക്കിൽ പാർലമെന്റിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്.























