ജയസൂര്യക്കെതിരെ വീണ്ടും കൃഷിമന്ത്രി പി പ്രസാദ്. ജയസൂര്യയുടെയും കൃഷ്ണ പ്രസാദിന്റെയും വാദം തെറ്റാണെന്നും ഇരുവരും ആരോപണം ഉന്നയിച്ചത് ബോധപൂര്‍വമാണെന്നും മന്ത്രി വ്യക്തമാക്കി. കൃഷ്ണ പ്രസാദ് വ്യക്തമായ രാഷ്ട്രീയമുള്ളയാളെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ വിമർശനമുന്നയിച്ചത് . നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമര്‍ശനം.


ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണു തന്നെക്കൊണ്ട് ഇതു പറയിപ്പിച്ചതെന്നും ജയസൂര്യ വ്യക്തമാക്കി.























