കോഴിക്കോട് നാലരവയസ്സുകാരിയെ പീഡിപ്പിച്ചു; 54കാരന് 96 വര്‍ഷം കഠിനതടവ്

കോഴിക്കോട്: നാലരവയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 96 വര്‍ഷം കഠിനതടവും 4,55,000 രൂപ പിഴയും ശിക്ഷ. കൊമ്മേരി പാറപ്പുറത്ത് മീത്തല്‍ കെ. സന്തോഷിനാണ് (54) കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷവിധിച്ചത്. പിഴയില്‍നിന്ന് 4,00,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാനും വിധിച്ചു.

പിഴയടച്ചില്ലെങ്കില്‍ നാലുവര്‍ഷവും ആറുമാസവുംകൂടി തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍മതി. പ്രതിയുടെ വീടിനുസമീപത്തുനിന്ന് കളിക്കുകയായിരുന്ന ബാലികയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.