ന്യൂഡൽഹി : ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പടെ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു.

ശ്രീനഗർ ലേ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് സ്വദേശികളായ അനിൽ (34 ), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവരാണ് മരിച്ചത്.

























