പാലക്കാട് തെരുവ് നായയുടെ നഖം തട്ടി മൂക്കിൽ മുറിവേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു

പാലക്കാട്: തെരുവ് നായയുടെ നഖം തട്ടി മൂക്കിൽ മുറിവേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ച നിലയില്‍. വെള്ളിനേഴി എർളയത്ത് ലതയാണ് (60) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഇവരുടെ വീട്ടിൽ സ്ഥിരം എത്തുകയും കൂട്ടാവുകയും ചെയ്തിരുന്ന തെരുവ് നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് നായയുടെ നഖം മുഖത്ത് കൊള്ളുകയായിരുന്നു.

എന്നാല്‍, മുറിവേറ്റിട്ടും ലത പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തൃശൂർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു.