പൊലീസിന്റെ മൂക്കിൻ തുമ്പത്താണ് പ്രതികൾ കുട്ടിയെ ഇറക്കിവിട്ടത്, മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന്?; വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരുതൽ തടങ്കലിനെതിരെ കോടതിയെ സമീപിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനം. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വധശ്രമം നടത്തിയെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കൊല്ലത്തെ കുട്ടിയെ കണ്ടെത്തിയ കാര്യത്തിൽ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന്. പൊലീസിന്റെ മൂക്കിൻ തുമ്പത്താണ് പ്രതികൾ കുട്ടിയെ ഇറക്കിവിട്ടത്. പൊലീസിന് പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ലെന്നും വി ഡി സതീശൻ വിമർശിച്ചു.

അതേസമയം കൊല്ലം ഓയൂരിൽ നിന്നും കാണാതായ ആറുവയസുകാരിയെ തിരികെ ലഭിച്ചത് കേരള ജനതയുടെ സംഘടിത പരിശ്രമത്തിന്റെ ഫലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. കേസന്വേഷണത്തിൽ കേരളാ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.