പത്തനംതിട്ട: മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മനപ്പുർവം കാറിലിടിച്ചതായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. താൻ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നും വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ ആരോപിച്ചു.

ഇന്ന് രാവിലെ പന്തളത്തുവച്ചായിരുന്നു സംഭവം. പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്ട്രൈക്കർ ഫോഴ്സിന്റെ വാഹനമാണ് തന്റെ കാറിൽ ഇടിച്ചെന്നാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്. കാറിൽ വാൻ ഇടിപ്പിക്കുകയും ഇതിന്റെ ആഘാതത്തിൽ കാർ ഒരുവശത്തേക്ക് മാറിപ്പോവുകയും ചെയ്തുവെന്നും കൃഷ്ണകുമാർ പറയുന്നു. കാറിനും കേടുപാടുകളുണ്ട്.


ഇടിച്ചശേഷം വാനിലുണ്ടായിരുന്നവർ മോശമാറി പെരുമാറിയെന്നും നടൻ ആരോപിക്കുന്നു.























