
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം സംസ്ഥാനത്ത് മിതമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടുകയോ അതിന് അനുകൂലമായ കാറ്റ് അറബിക്കടലില്‍ ഉണ്ടാവുകയോ ആണെങ്കില്‍ മഴ ശക്തമാകും. ഇപ്പോള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കിട്ടും. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.























