തിരുവനന്തപുരം: നെയ്യാറ്റിൻകര പൊഴിയൂരിൽ ആൺ സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിൽ എത്തിയ 20 വയസ്സുകാരിയായ യുവതിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. പൊഴിയൂർ പരുത്തിയൂർ, പുതുവൽ വീട്ടിൽ ഐബിൻസ് (34), കന്യാകുമാരി നിദ്രവിള കെ.ആർ പുരത്ത് ശരത്പ്രിയൻ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ പൊഴിയൂർ സ്വദേശി സാജൻ ഒളിവിലാണ്.

യുവതിയോടൊപ്പം ബീച്ചിലുണ്ടായിരുന്ന ആൺ സുഹൃത്തിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷമാണ് മൂന്നു പേർ ചേർന്ന് പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.


ജൂലൈ മാസം ആണ് തന്റെ ആൺ സുഹൃത്തിനോടൊപ്പം യുവതി പൊഴിയൂർ ബീച്ചിൽ എത്തിയത്. ബീച്ചിലിരിക്കുന്നതിനിടെ അടുത്തെത്തിയ പ്രതികൾ യുവതിയുടെ മുന്നിൽവച്ച് സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി. തുടർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പീഡന ദൃശ്യങ്ങൾ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.























