കോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി രാഷ്ട്രീയ വിമർശനം ഉന്നയിച്ച് സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ. അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും അദ്ദേഹം വിമർശിച്ചു.

ആൾക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എംടിയുടെ വിമര്‍ശനം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം കോഴിക്കോട്ടെ പുസ്തകോല്‍സവത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

























