കേന്ദ്രത്തിന്റെ ഭാരത് അരി കിലോയ്ക്ക് 29 രൂപ; തൃശൂരില്‍ ഉടനടി വിറ്റത് 150 ചാക്ക്

കോഴിക്കോട്‌\തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി കേരളത്തില്‍ വിറ്റ് തുടങ്ങി. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് അരി വില്‍പ്പന. തൃശ്ശൂരിലാണ് ആദ്യ വില്‍പ്പന നടത്തിയത്. 150 ചാക്ക് പൊന്നി അരി തൃശ്ശൂരില്‍ വിറ്റു. ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്.

അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാക്കാനാണ് പദ്ധതി. പട്ടിക്കാട്, ചുവന്നമണ്ണ്. മണ്ണുത്തി ഭാഗങ്ങളിലാണ് അരി വിറ്റത്. ഒരാഴ്ചക്കുള്ളില്‍ ഭാരത് അരി വിതരണത്തിന് ഷോപ്പുകളും തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.