കൊച്ചിയിൽ നാവിക സേനാ ഹെലികോപ്റ്റർ തകർന്നുവീണു; ഒരാൾ മരിച്ചു

കൊച്ചി : പരിശീലന പറക്കലിനിടെ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം. ഹെലികോപ്റ്ററിൽ രണ്ട് നാവികർ ഉണ്ടായിരുന്നു. ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്.

നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് പറന്നുയരുന്നതിനിടെ അപകടത്തിൽപ്പെട്ടത്. അപകടകാരണം അറിവായിട്ടില്ല. വ്യോമസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററാണ് ചേതക്. 1965ലാണ് ചേതക് നാവികസേനയുടെ ഭാഗമായത്.