കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും തടങ്കലിൽ വെച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവാണോ ജനങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ചോദ്യം. കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചെന്ന് ആര് തന്ന വിവരം. സർക്കാരിന് ആരെയും കരുതൽ തടങ്കലിൽ വെക്കേണ്ട കാര്യമില്ല. വി ഡി സതീശന്റെ മാനസികനില തെറ്റി. അതിന്റെ ഭാഗമായി ഓരോന്ന് വിളിച്ച് പറയുന്നു മുഖ്യമന്ത്രി പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കരുത് എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. പ്രതിഷേധത്തിന് ഞങ്ങൾ എതിരല്ല. കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരം.എന്നാൽ, ബസിൻറെ മുന്നിൽ ചാടി ജീവഹാനി വരുത്തരുത്. അത് തടയുന്നത് മാതൃകാപരം.എന്നെ കരിങ്കൊടി കാണിച്ചവരെ ഞാൻ കൈവീശി കാണിച്ചു- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

























