പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ സംഘർഷം; മുൻ എംഎൽഎക്ക് മർദനം

പത്തനംതിട്ട : കാര്‍ഷികവികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ വന്‍ സംഘര്‍ഷവും ലഹരിവേട്ടയും. വോട്ടിങ് കേന്ദ്രത്തിന് പുറത്തുവച്ച് മുന്‍ എം.എല്‍.എ കെ.സി രാജഗോപാലന് പൊലീസിന്റെ മര്‍ദനമേറ്റു. വോട്ടിം​ഗ് കേന്ദ്രത്തിന് പുറത്തുവെച്ചാണ് സംഭവമുണ്ടായത്. വോട്ടിംഗ് കേന്ദ്രമായ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് പുറത്താണ് സംഭവം നടന്നത്.

ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തിയ രണ്ട് യുവാക്കളുടെ പക്കല്‍ നിന്ന കഞ്ചാവും പിടികൂടി. ആര്‍എസ്പി ബൂത്ത് ഏജന്‍റ് ജോണ്‍സ് ജോഹന്നാനും മര്‍ദനമേറ്റു. സിപിഎം പ്രവര്‍ത്തകനാണ് മര്‍ദിച്ചതെന്നാണ് പരാതി.