റൂമിൽ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങി, രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ചെന്നൈ: റൂമിൽ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികൾ മരിച്ച നിലയിൽ. ചെന്നൈ കുണ്ട്രത്തൂർ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദർശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം.

വീട്ടിൽ എലിശല്യം രൂക്ഷമായതിനാൽ എലിവിഷം വയ്ക്കാൻ ഗിരിധർ സ്വകാര്യ കീടനിയന്ത്രണ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കുഴമ്പ് രൂപത്തിലും ഗുളിക രൂപത്തിലുമുള്ള എലിവിഷം വീട്ടിലാകെ വച്ച ശേഷം കമ്പനി അധികൃതർ മടങ്ങി. വിഷം വയ്ക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കീടനിയന്ത്രണ കമ്പനിയിൽ നിന്ന് പ്രത്യേകിച്ച് നിർദേശങ്ങൾ ഒന്നും നൽകിയതുമില്ല. രാത്രി വീട്ടിലെത്തിയ ഗിരധറും കുടുംബവും എസി ഓണാക്കി കിടന്നുറങ്ങി. പുലർച്ചയോടെ ഗിരിധറിനും ഭാര്യക്കും രണ്ട് മക്കൾക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു വയസ്സുകാരി പവിത്രയും ഒരുവയസ്സുള്ള സായികൃഷ്ണയും മരിച്ചു. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം.

ഗിരിധറും ഭാര്യയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുണ്ട്രത്തൂർ പൊലീസ് സ്വകാര്യ കീടനാശിനി കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. മതിയായ നിർദേശങ്ങൾ നൽകാതെ എലിവിഷം വച്ച് മടങ്ങിയതിനാണ് കേസ്. കമ്പനി മാനേജർ ഉൾപ്പടെ മൂന്ന് പേരെ ചോദ്യം ചെയ്യും.