അടിമാലി: മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒരു കുട്ടിയും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേട്ടിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൻവിക് (1 വയസ്), ഗുണശേഖരൻ (70) തുടങ്ങിയവരാണ് മരിച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.
























