അമ്മ വഴക്കു പറഞ്ഞു; ചെമ്പഴന്തിയിൽ എട്ടു വയസ്സുകാരൻ ജീവനൊ*ടുക്കി

ചെമ്പഴന്തി (തിരുവനന്തപുരം): ചെമ്പഴന്തി ചാരിയാട്ടുകുളത്തിനു സമീപം വീട്ടിൽ എട്ടു വയസ്സുകാരൻ ജീവനൊടുക്കിയ നിലയിൽ. അക്കരവിള വീട്ടിൽ പ്രമോദിന്റെയും മിനിയുടെയും മകനായ ശ്രേയസ് (8) ആണ് മരിച്ചത്. ഇരട്ടകളായ ശ്രാവണും ശ്രേയസുംവീട്ടിൽ ട്യൂഷൻ പഠിക്കുന്നതിനിടയിൽ ബഹളം വച്ചതിനു അമ്മ ശ്രേയസിനെ വഴക്കു പറഞ്ഞു. തുടർന്ന് ശ്രേയസ് മുറിയിൽ കയറിഅകത്തു നിന്നും പൂട്ടി. മകൻ ഉറങ്ങുകയായിരിക്കും എന്നു കരുതി അമ്മ മിനി വിളിച്ചില്ല.

ഏറെ കഴിഞ്ഞിട്ടും കാണാത്തതിനാൽ വാതിൽ ചവിട്ടി പൊളിച്ചു നോക്കുമ്പോൾ കഴുത്തിൽ ബെഡ്ഷീറ്റ് ചുറ്റി ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.