കോതമംഗലത്തുനിന്നും 13 വയസുകാരിയെ കാണാതായി ; അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴ: കോതമംഗലം ഇഞ്ചൂരില്‍ നിന്ന് 13 വയസുകാരിയെ കാണാതായതായി പരാതി. വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേമകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെയാണ് (11) കാണാതായത്. ഇന്ന് വൈകുന്നേരം മൂന്ന് മുതലാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു.

വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാനായി പോയതായിരുന്നു കുട്ടി. കാണാതാകുന്ന സമയത്ത് പിങ്ക് നിറമുള്ള ഉടുപ്പാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0485 2862328 എന്ന നമ്പരിലോ 9497987125 മൊബൈല്‍ നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.