പെൻഷൻ മുടങ്ങി; ഇടുക്കിയില്‍ ‘ദയാവധത്തിനു തയ്യാർ’ ബോർഡ് സ്ഥാപിച്ച വൃദ്ധ ദമ്പതികൾ

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഇടുക്കിയില്‍ പ്രതിഷേധവുമായി ദമ്പതികള്‍. ദയാവധത്തിന് തയാറെന്ന് ബോര്‍ഡ് സ്ഥാപിച്ചു. അംഗപരിമിതയായ ഒാമനയും ഭര്‍ത്താവ് ശിവദാസനുമാണ് പ്രതിഷേധിച്ചത്. പെൻഷൻ തുക ലഭിക്കാതെ ബോർഡ് മാറ്റില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കുന്നും വൃദ്ധ ദമ്പതികൾ പറഞ്ഞു. അതേസമയം വൃദ്ധ ദമ്പതികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. മുടങ്ങിയ പെൻഷൻ കിട്ടുന്നത് വരെ യൂത്ത് കോൺഗ്രസ് 1600 രൂപ മാസം നൽകും.

അരിയും പച്ചക്കറിയും ബി ജെ പി എത്തിച്ച് നൽകി. എന്നാൽ ബോർഡ് മാറ്റണമെന്ന് സിപിഐഎം അടിമാലി ഏരിയാ സെക്രട്ടറിയും, ലോക്കൽ സെക്രട്ടറിയും ആവശ്യപ്പെട്ടതായി വൃദ്ധ ദമ്പതികൾ. സിപിഐഎം നേതാക്കൾ നേരിട്ട് എത്തി ആയിരം രൂപയും ഇരുവർക്കും ആയി കൈമാറി.