കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഐഎം പ്രദേശിക നേതാവ് സത്യനാഥിനെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പൊലീസ്. പ്രതിയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. ആയുധം കണ്ടെത്താൻ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചിരുന്നു. കായിലാണ്ടി നഗരസഭ മുൻ ചെയർപേഴ്‌സന്റെ ഡ്രൈവറായിരുന്നു അഭിലാഷ്.


കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറിയായയിരുന്നു കൊല്ലപ്പെട്ട പി.വി സത്യനാഥ്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആക്രമണമുണ്ടവുകയായിരുന്നു.























