തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം.സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പാലക്കാട്ടും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും കെ കെ ശൈലജ വടകരയിലും കെ രാധാകൃഷ്ണൻ ആലത്തൂരിലും മത്സരിക്കും. സി പി ഐ എം സംസ്ഥനസെക്രട്ടറി എം വി ഗോവിന്ദനാണ് വാർത്ത സമ്മേളനത്തിലൂടെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പതിനഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്.

സ്ഥാനാർത്ഥികളും മണ്ഡലങ്ങളും


ആറ്റിങ്ങല്‍ – വി ജോയ്
കൊല്ലം – എം മുകേഷ്
പത്തനംതിട്ട – തോമസ് ഐസക്
ആലപ്പുഴ – എ എം ആരിഫ്
ഇടുക്കി – ജോയ്സ് ജോര്‍ജ്
എറണാകുളം – കെ ജെ ഷൈന്‍
ചാലക്കുടി – പ്രെഫ. സി രവീന്ദ്രനാഥ്
ആലത്തൂര്‍ – കെ രാധാകൃഷ്ണന്
പാലക്കാട്- എ വിജയരാഘവന്
പൊന്നാനി – കെ എസ് ഹംസ
മലപ്പുറം – വി വസീഫ്
കോഴിക്കോട്- എളമരം കരീം
വടകര – കെ കെ ശൈലജ
കണ്ണൂര്‍ – എം വി ജയരാജന്
കാസര്‍കോഡ്- എം വി ബാലകൃഷ്ണൻ























