ന്യൂഡൽഹി: നൂറു സ്ഥാനാർഥികളെ ഉൾപ്പെടുത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്നു പുറത്തിറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവർ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലുണ്ടാകുമെന്നാണു വിവരം. ഇന്നലെ രാത്രി 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗം പുലർച്ചെ നാലു മണിക്കാണ് അവസാനിച്ചത്.

ഉത്തർപ്രദേശിലെ വാരണാസിയിൽനിന്നു തന്നെയാകും നരേന്ദ്ര മോദി ജനവിധി തേടുക. വാരണാസിക്കൊപ്പം മോദി ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽനിന്നും ജനവിധി തേടുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ മത്സരിക്കാൻ തമിഴ്നാട്ടിലെ രാമനാഥപുരം മോദി തിരഞ്ഞെടുത്തേക്കുമെന്നാണു സൂചന.

























