സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് വര്‍ധിച്ചത് 680 രൂപ

തിരുവനന്തപുരം : സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 85 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6360 രൂപയായി.

ഒരു പവന്‍ സ്വര്‍ണത്തിന് വില 50880 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2262 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.35 ലും ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 70 ലക്ഷം രൂപ കടന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഫെബ്രുവരി 13ന് 1981 ഡോളര്‍ ആയിരുന്നു.

അന്താരാഷ്ട്ര വിലകള്‍ പരിശോധിച്ചാല്‍ ഇതിന് മുമ്ബ് ഒരിക്കലും 280 ഡോളര്‍ കൂടിയിട്ടില്ലായിരുന്നു. 200-250 ഡോളര്‍ മാത്രമാണ് ഇതിനുമുമ്ബ് മൂന്നു മാസത്തിനിടെയാണ് വര്‍ദ്ധിച്ചിട്ടുള്ളത്. സാധാരണ 250 ഡോളർ ഒക്കെ വില വർദ്ധിക്കുമ്പോൾ സാങ്കേതികമായി ചില തിരുത്തലുകൾ വരുന്നതാണ്. എന്നാൽ ഇപ്പോൾ അടിസ്ഥാനപരമായ മുന്നേറ്റം തുടരുകയാണ്. 2300 ഡോളർ മറികടക്കുമോ എന്നുള്ളതാണ് വിപണി ഉറ്റു നോക്കുന്നത്.