പത്തനംതിട്ട: പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലില്‍ ബിജുവാണ് കൊല്ലപ്പെട്ടത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം നടന്നത്.

പുലർച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ബിജു മരിച്ചു. ബിജുവിനെ കാട്ടാന തുമ്ബിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ ജില്ല കലക്ടറോ ഉന്നത ഉദ്യോഗസ്ഥരോ എത്താതെ ബിജുവിന്‍റെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാൻ സമ്മതിക്കില്ലെന്ന് അറിയിച്ചു

























