തിരുവനന്തപുരം: ട്രേഡിങ്ങിലൂടെ പണം സമ്ബാദിക്കാം എന്ന് വാഗ്ദാനം നല്‍കി പണം തട്ടല്‍. തിരുവനന്തപുരം കവടിയാർ സ്വദേശിയായ യുവതിക്ക് ട്രേഡിങ് വഴി 27 ലക്ഷത്തിലധികം രൂപ നഷ്ടമായി. ഓണ്‍ലൈൻ വഴി നിരവധി ആളുകളാണ് ഇപ്പോള്‍ തട്ടിപ്പിന് ഇരയാവുന്നത്. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ സൈബർ പോലീസ് കേസെടുത്തു.

ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുമ്ബോഴും നിരവധി പേരാണ് ദിനംപ്രതി സംസ്ഥാനത്ത് ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പിനിരയാകുകുന്നത്. ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ടാസ്‌കുകൾ നൽകി പണം തട്ടുകയായിരുന്നു തട്ടിപ്പുകാർ.


തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും പ്രതികളെ പിടികൂടാൻ പോലീസിൽ ആകുന്നില്ല. അന്വേഷണം എത്തുന്നത് ഇടനിലക്കാരിലേക്ക് മാത്രമാണ്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സൈബർ പോലീസ് ബോധവൽക്കരണം നടത്തുന്നതിടെയാണ് തട്ടിപ്പുകളുടെ എണ്ണത്തിലെ ഈ വർധന. സൈബർ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നതാണ് പ്രധാന കാരണം. ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന സംഘങ്ങളെ കുറിച്ചു ഉൾപ്പെടെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.























