തൊടുപുഴ: ചെമ്മീൻ കഴിച്ച് അലർജി മൂർഛിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് സ്വദേശി നികിത (20) ആണു മരിച്ചത്. ഏപ്രില്‍ ആറിനാണ് ചെമ്മീൻ കറി കഴിച്ച് ശരീരമാകെ ചൊറിഞ്ഞു തടിച്ച നികിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിറ്റേന്നു ശ്വാസതടസം ഉണ്ടായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നോടെ നികിത മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്റ്റോമെട്രിസ്റ്റായിരുന്നു നികിത. ആശുപത്രിയുടെ ഭാഗത്തു ചികിത്സപ്പിഴവ് ഉണ്ടായതായി ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു തൊടുപുഴ പൊലീസ് പറഞ്ഞു.


നിഖിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍നിന്ന് കേസ് ഷീറ്റ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‍കാരം ചൊവ്വ പകല്‍ 11ന് പാമ്ബാടി ഐവർമഠം ശ്‍മശാനത്തില്‍. സഹോദരൻ: ജിഷ്‍ണു (കോയമ്ബത്തൂർ























