പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്ബിവേലിയില്‍ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്ബിലാണ് പുലി കുടുങ്ങിയത്. രാവിലെയാണ് പുലി കുടുങ്ങിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. പ്രദേശത്ത് ആശങ്ക വിതച്ചിരുന്ന പുലിയാണ് കമ്പിവേലിയിൽ കുടുങ്ങിയത്. ഉണ്ണികൃഷ്ണന്റെ മാവിന്‍തോപ്പിലെ കമ്ബിവേലിയിലാണ് പുലി കുടുങ്ങിയത്. കുടുങ്ങിയിരിക്കുന്നത് കമ്ബിവേലിയില്‍ ആയതിനാല്‍ ഒന്ന് കുതറിയാല്‍ പുലി രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. പുലിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഫോറസ്റ്റ് റേഞ്ചർ അറിയിച്ചു . പുലി കുടുങ്ങിയത് അറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.

























