ചങ്ങനാശേരിയില്‍ മന്ത്രിക്ക് പൈലറ്റ് പോകാന്‍ പുറപ്പെട്ട പോലീസ് ജീപ്പിടിച്ച് അപകടം; അമ്മയ്ക്കും മക്കള്‍ക്കും പരിക്ക്

ചങ്ങനാശേരി: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയെയും മക്കളയും പോലീസ് ജീപ്പ് ഇടിച്ചു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് ഗുരുതരമല്ല. മന്ത്രി സജി ചെറിയാന് പൈലറ്റ് പോകുന്നതിനായി ചങ്ങനാശേരിയില്‍ നിന്നും എ.സി റോഡിലേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്. രണ്ട് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം.

ഉച്ചയ്ക്ക് 2 മണിയോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു സംഭവം . അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസുകാരുമായി വാക്കുതര്‍ക്കവുമുണ്ടായി. പോലീസ് തന്നെയാണ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചത്.