മുകേഷ് കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു; കാറിലെ എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്തു

കൊച്ചി: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി മുകേഷ് കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത് അതീവ രഹസ്യമായാണ് മുകേഷ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. കൊച്ചിയിലുള്ള സ്വന്തം ഫ്‌ളാറ്റിലും മുകേഷ് പോയില്ല. അഭിഭാഷകന്‍ ജിയോ പോളിനെയാണ് മുകേഷ് കണ്ടത്. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യത്തിനായി മുകേഷിന് വേണ്ടി ഹാജരായതും ജിയോ പോളാണ്.

ആരോപണം ഉന്നയിച്ചിരിക്കുന്ന നടി പണം ആവശ്യപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തി വാട്‌സ് ആപ്പില്‍ മെസേജ് അയച്ചുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മുകേഷ് അവകാശപ്പെട്ടിരുന്നു. സെപ്തംബര്‍ 3 ാം തിയതി വരെ അറസ്റ്റ് പാടില്ലെന്ന് കോടതിയുടെ ഭാഗത്തു നിന്നും നിര്‍ദേശമുണ്ട്.