രഞ്ജിത്ത് എനിക്ക് നഗ്നചിത്രങ്ങൾ അയച്ചുതന്നിട്ടില്ല; കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് രേവതി

കൊച്ചി: സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചെന്ന ആരോപണം നിഷേധിച്ചു നടി രേവതി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു രേവതിയുടെ പ്രതികരണം. ‘‘രഞ്ജിത്തിനെയും എന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്ക് അറിയാം. എന്നാൽ ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്കു ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേക്കുറിച്ചു കൂടുതൽ പ്രതികരിക്കേണ്ട ആവശ്യവുമില്ല.’’– രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി ബംഗാളി നടിയും ഒരു സിനിമാ പ്രവർത്തകനും രംഗത്തുവന്നിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. ഹോട്ടൽ മുറിയിൽവച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ രേവതിക്ക് അയച്ചെന്നുമായിരുന്നു യുവാവിന്‍റെ പരാതി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി ബംഗാളി നടിയും ഒരു സിനിമാ പ്രവർത്തകനും രംഗത്തുവന്നിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. ഹോട്ടൽ മുറിയിൽവച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ രേവതിക്ക് അയച്ചെന്നുമായിരുന്നു യുവാവിന്‍റെ പരാതി. സംഭവത്തിൽ രഞ്ജിത്തിനെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.