ഹേമ കമ്മറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് നടി വിൻസി അലോഷ്യസ്. ലൈംഗികാ അതിക്രമങ്ങൾ തനിക്ക് നേരെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നു താരം പറഞ്ഞു. കോൺട്രാക്ട് ഇല്ലാതെ സിനിമയിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും വിൻസി പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വരുമ്പോഴാണ് തങ്ങളും ആ നീതികേടിന് കീഴിലാണെന്ന് വ്യക്തമായത്. പവർ ഗ്രൂപ്പ് തനിക്ക് അനുഭവപ്പെട്ടിട്ടില്ല എന്നാൽ ഒരു ആധിപത്യം അനുഭവപ്പെട്ടിട്ടുണ്ട്. പ്രസ്തുത നടൻ അല്ലെങ്കിൽ ഡയറക്ടർ എന്ന നിലയ്ക്കാണ് ആധിപത്യം.

മലയാള സിനിമയിൽ എതിർത്ത് സംസാരിക്കുന്നവരെ മാറ്റി നിർത്തുന്ന സമീപനമുണ്ടായിട്ടുണ്ട്. ചില വിഷയങ്ങൾ ചോദ്യം ചെയ്തപ്പോൾ നീ വന്നിട്ട് 5 വർഷം ആയിട്ടേയുളളൂവെന്ന് പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയിൽ പലതും നടക്കുന്നതെന്നും വിൻസി പറഞ്ഞു. തനിക്ക് സിനിമയിൽ ഒരു ഇടവേള ഉണ്ടായത് അവകാശങ്ങളെ കുറിച്ച് ചോദിച്ചത് കൊണ്ടായിരിക്കും എന്ന് കരുതുന്നുവെന്നും വിൻസി കൂട്ടിച്ചേര്‍ത്തു.

























