ചെന്നൈ: സിനിമ മേഖലയിലെ ലൈഗികാതിക്രമം സംബന്ധിച്ച പരാതി നൽകാൻ തമിഴ്നാട്ടിലും കമ്മിറ്റി രൂപീകരിച്ചു. നടി രോഹിണിയാണ് കമ്മിറ്റിയുടെ അധ്യക്ഷ. അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘമാണ് കമ്മിറ്റി രൂപീകരിച്ചത്. പരാതികളുമായി സ്ത്രീകൾ മുന്നോട്ടു വരണമെന്ന് രോഹിണി ആവശ്യപ്പെട്ടു.

ചാനലുകൾക്ക് മുന്നിൽ പരാതികൾ പറയരുതെന്നും പരിഹരിയ്ക്കാൻ അധികാരമുള്ളിടത്ത് പരാതി പറയണമെന്നും രോഹിണി പറഞ്ഞു. കമ്മിറ്റിയിലേക്ക് കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിൽ ഏറെ വിവാദങ്ങൾ സൃഷിടിച്ചുകൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഇഫക്ട് ആണ് തമിഴ് സിനിമ ലോകത്തേക്കും എത്തിയിരിക്കുന്നത്. ഹേമ കമ്മിറ്റിയുടെ മാതൃകയിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് നടികർ സംഘം വ്യക്തമാക്കിയിരുന്നു.

























