വൻ പ്രഖ്യാപനം, വിജയ്‌യുടെ മകൻ സംവിധായകനാകുന്നു, നായകനാകുന്നത് ആ ഹിറ്റ് നടൻ

തമിഴ് നടൻ ദളപതി വിജയ്‌യുടെ മകൻ ജേസണ്‍ സഞ്‍ജയ് സംവിധായകനാകുന്നു. സുന്ദീപ് കിഷൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്‍താകും ജേസണിന്റ അരങ്ങേറ്റമെന്നും റിപ്പോര്‍ട്ടുണ്ട്.

രായനില്‍ സുന്ദീപ് കിഷനും നിര്‍ണായക കഥാപാത്രത്തില്‍ ഉണ്ടായിരുന്നു. രായന്റെ വിജയത്താല്‍ സുന്ദീപ് കിഷന് സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുന്ദീപ് കിഷൻ മജക്ക എന്ന ചിത്രത്തി്നറെ തിരക്കിലാണ് നിലവില്‍. സംവിധാനം ത്രിനന്ദ റാവുവാണ്. ധനുഷാണ് രായനില്‍ നായകനായത്തിയത്.

ധനുഷിന്റെ രായൻ ആഗോളതലത്തില്‍ 150 കോടി ക്ലബിലെത്തിയിരുന്നു. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം രായൻ എത്ര നേടി എന്നതിന്റെ കണക്കുകളും ചര്‍ച്ചയായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 109.26 കോടിയും തമിഴ്‍നാട്ടില്‍ നിന്ന് രായൻ 74.07 കോടി രൂപയും ആകെ നേടിയിട്ടുണ്ട്.