ഐഫോൺ 16 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി

ഐഫോൺ 16 പ്രോ മാക്സ് സ്വന്തമാക്കി നടൻ മമ്മൂട്ടി. ഐഫോണുകളിൽ നിലവിൽ വില കൂടുതലുള്ള ഫോണാണ് ഐഫോൺ 16 പ്രോ മാക്സ്. 1,44900 രൂപയാണ് അടിസ്ഥാന വില. എന്തായാലും മമ്മൂട്ടി ആരാധകരും ആഘോഷമാക്കുകയാണ് ഇത് എന്നാണ് പ്രതികരണങ്ങൾ.

ടുവിൽ മമ്മൂട്ടി നായകനായി വന്ന ചിത്രം ടർബോയാണ്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തിൽ മമ്മൂട്ടി എത്തിയപ്പോൾ മറ്റ് സുപ്രധാന വേഷങ്ങളിൽ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിർണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിർമാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.