താര സംഗമമായി മാറി കല്യാൺ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. ഇന്ത്യൻ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങ് ഇത്തവണ കൊച്ചിയിൽ വച്ചായിരുന്നു. ദിലീപും കാവ്യ മാധവനും കുടുംബ സമേതമാണ് എത്തിയത്.

മലയാളത്തിൽ നിന്നും ടൊവിനോ തോമസ്, നിഖില വിമൽ, ജൂഡ് ആന്തണി ജോസഫ്, നൈല ഉഷ, അന്ന ബെൻ, അനാർക്കലിമരിക്കാർ തുടങ്ങിയവരും എത്തുകയുണ്ടായി.


തമിഴ് നടൻ പ്രഭു ഭാര്യ പുനിത പ്രഭുവിനൊപ്പം ആണ് ചടങ്ങിൽ പങ്കെടുത്തത്. ടൊവിനോ തോമസിനൊപ്പം ഭാര്യ ലിഡിയ ടൊവിനോയും എത്തിയിരുന്നു.
ബോളിവുഡിൽ നിന്നും കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ആണ് കൊച്ചിയിലേക്ക് പറന്നെത്തിയത്.























