കൊച്ചി: സിനിമയിലെ പ്രശസ്ത നടനില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. ഒരു നടനില്‍ നിന്നും മോശം അനുഭവംഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ തുറന്ന് പറച്ചില്. ”വളരെ കഷ്ടപ്പെട്ടാണ് ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത്. ഒത്തിരി കഷ്ടപ്പെട്ടു. ഇപ്പോഴും മലയാള സിനിമയിലുണ്ട്. മെയിന്‍ സ്ട്രീമില്‍ നില്ക്കുന്ന ആളാണ്. ഇപ്പോള്‍ കണ്ടാല്‍ സംസാരിക്കാന്‍ പോലും പുള്ളിയ്ക്ക് നേരമില്ല. കണ്ടുകഴിഞ്ഞാല്‍ നമ്മള് വെറുക്കപ്പെട്ടവള്‍. ഉപകാരങ്ങളും നമ്മള് പ്രതീക്ഷിക്കുന്നില്ല. അന്ന് അങ്ങനൊരു സംഭവം ഉണ്ടായതു കൊണ്ടാകാം. പേടിയുണ്ടാകും. പേടിക്കണമല്ലോ” എന്നാണ് പ്രിയങ്ക പറയുന്നത്.

ആ സംഭവം ഞാന്‍ ഇപ്പോള്‍ പറഞ്ഞാല്‍ എന്ത് മാത്രം ബുദ്ധിമുട്ട് ഉണ്ടാകുമെന്നറിയാമോ. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല. ആ അഹങ്കാരം കാണുമ്പോള്‍ എനിക്ക് പറയണമെന്ന് തോന്നും. ഞാനത് ഒരിക്കല്‍ പറയും. കാരണം ഇനിയും ഒരുപാട് തലമുറകള്‍ വരാനുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകരുത്. ഫീല്‍ഡിലുള്ള ഈ പുഴുക്കുത്തകളൊക്കെ പോകട്ടെ. സിനിമ നല്ല ഫീല്‍ഡാണ്. ഇതുപോലുള്ള കുറച്ച് ആളുകള്‍ നശിപ്പിക്കുകയാണെന്നും പ്രിയങ്ക പറയുന്നു.

























