വിവാഹം കഴിഞ്ഞിട്ട് രണ്ടരവർഷം ; നയൻതാര-വിഘ്നേഷ് ‘വിവാഹ ആൽബം’ റിലീസ് ഉടൻ

നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും ‘വിവാഹ ആൽബം’ റിലീസ് ഉടൻ എന്ന് റിപ്പോര്‍ട്ട്. 2022 ജൂണിലാണിലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമാ താരങ്ങളായ രജനികാന്ത്, ഷാരൂഖ് ഖാന്‍, വിജയ് സേതുപതി എന്നിവരടക്കം വന്‍താരനിരയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന് മാത്രമായിരുന്നു ചടങ്ങിന്റെ വീഡിയോ ചിത്രീകരണ അവകാശം. 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വിവാഹവീഡിയോയുടെ റിലീസ് ഉടനുണ്ടാവുമെന്നാണ് വിവരം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുക. ദമ്പതികളുടെ പ്രണയയാത്രയും ഇരുവരുടേയും ജീവിതയാത്രയും വിവാഹത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സും ഉള്‍പ്പെടെ വീഡിയോയില്‍ ഉണ്ടാവും.

വാടകഗര്‍ഭപാത്രത്തിലൂടെ ദമ്പതിമാര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. 2022-ലാണ് കുടുംബത്തിലേക്ക് പുതിയ അതിഥികള്‍ എത്തിയത്.