നടൻ ബാലയുടെ വിവാഹത്തിന് പിന്നാലെ വിഡിയോ പങ്കുവച്ച് മുൻ ഭാര്യ എലിസബത്ത്. കേൾക്കുന്ന വാർത്തകളെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നും വിഷമമുണ്ടെന്നും എലിസബത്ത് പറയുന്നു. ഒരു സന്തോഷ കാര്യം പങ്കുവയ്ക്കാനാണ് താൻ ഇപ്പോൾ വിഡിയോയിൽ കൂടി എത്തിയതെന്നും എലിസബത്ത് പറയുന്നു.

‘‘കുറേ വാർത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വിഡിയോ ഇടണോ വേണ്ടേ എന്ന ഭയങ്കര വിഷമത്തിലായിരുന്നു. ഇനി അതിനെപ്പറ്റി പറയാൻ താത്പര്യമില്ല. ഒരു സന്തോഷ കാര്യമുണ്ടായി അതു പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു.


അഹമ്മദാബാദിലാണ് ഇപ്പോൾ ഞാൻ. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോൾ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അവർ നന്ദി അറിയിച്ച് എന്റടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി.
അതിന് എന്റെ ഡിപ്പാർട്മെന്റിൽ നിന്നും കുറച്ച് സമ്മാനം കിട്ടിയിരുന്നു. കുറച്ച് ചോക്ലേറ്റും മധുര മിഠായികളുമാണ്. സത്യത്തിൽ ഞാൻ ചെയ്തത് വളരെ ചെറിയൊരു കാര്യമായിരുന്നു. പക്ഷേ നമ്മൾ ചെയ്ത കാര്യത്തിന് തിരിച്ചു വന്നൊരാൾ നന്ദിപറയുന്നത് നമ്മെ സംബന്ധിച്ചടത്തോളം സന്തോഷം തരുന്ന കാര്യമാണ്. കുറച്ച് വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഹാപ്പിയാണ്.’’–എലിസബത്തിന്റെ വാക്കുകൾ.























