പോക്‌സോ കേസില്‍ പെട്ടു, ഇനി ജീ*വിച്ചിരുന്നിട്ട് കാര്യമില്ല; വീഡിയോ ഷൂട്ട് ചെയ്ത ശേഷം യുവാവ് പുഴയില്‍ ചാടി*മ*രിച്ചു

കല്‍പ്പറ്റ: വയനാട് പനമരത്ത് പോക്‌സോ കേസില്‍ പെടുത്തിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി മ*രിച്ചു. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്. മരി*ക്കുന്നതിന് മുമ്പ് ഫെയ്‌സ്ബുക്കില്‍ വിഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷമാണ് യുവാവിന്റെ ആ*ത്മഹ*ത്യ. സുഹൃത്തുമായി വഴിയില്‍ സംസാരിച്ചതിനാണ് പൊലീസ് പോക്‌സോ കേസെടുത്തതെന്നാണ് യുവാവ് വിഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെയാണ് ഇതുവരെ ജീവിച്ചത്. ആരോടും പരാതിയില്ലെന്നും യുവാവ് വിഡിയോയില്‍ പറയുന്നു. പോക്‌സോ കേസില്‍ പെട്ടതിനാല്‍ നിരപരാധിത്വം തെളിയിച്ചാലും ഇനി ആളുകള്‍ തന്നെ ആ കണ്ണില്‍ മാത്രമേ കാണൂ എന്നും ഈ വിഡിയോയില്‍ രതിന്‍ പറയുന്നത്.

ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചത് ആളുകള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പൊതു സ്ഥലത്ത് ബഹളം വെച്ചതിനാണ് കേസെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.