സ്വർണവില വീണ്ടും വർധിച്ചു

സ്വർണവില വീണ്ടും കൂടി. 240 രൂപ വർധിച്ച് 57,000ന് മുകളിൽ എത്തി. 57,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 7145 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ വില 7115 രൂപയിലെത്തുകയായിരുന്നു. പവന് 400 രൂപയും കൂടി. പവന് 56920 രൂപയിലാണ് വ്യാപാരം നടന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. ശേഷം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വർണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.