പന്തീരാങ്കാവ് :ആദ്യത്തെകേസിൽ മകളെ ഭീഷണിപ്പെടുത്തി, ആംബുലൻസിലും മകളെ ക്രൂരമായി മർദിച്ചു ; യുവതിയുടെ പിതാവ്

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയായ രാഹുലിനെതിരെ യുവതിയുടെ പിതാവ്. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലൻസിൽ വെച്ച് വരെ മകളെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. ആംബുലൻസിൽ സ്ട്രച്ചറിൽ കിടക്കുമ്പോൾ രോഗിയാണെന്ന പരിഗണന പോലും നൽകാതെയാണ് മകളെ അവൻ മർദിച്ചത്. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറായിരുന്നില്ല. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീർപ്പിന് വന്ന് മോഹന വാഗ്ദാനങ്ങൾ നൽകി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവർക്ക് കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചത്.

മകൾ യൂട്യൂബിൽ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണ്. ഇനിയും ഇത് തുടരാനാകില്ല. കൊലപാതക ശ്രമമാണ് രാഹുൽ നടത്തിയത്. ഇനി കേസുമായി മുന്നോട്ട് പോകും. അന്ന് ഗത്യന്തരമില്ലാതെയാണ് കേസ് പിൻവലിക്കേണ്ടിവന്നത്. മകളും ഇപ്പോൾ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. ആദ്യ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണം.അന്ന് പൊലീസ് റിപ്പോർട്ട് ഉൾപ്പെടെ ശക്തമായിരുന്നു.

കോടതിക്കും ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു. കൊലപാതക ശ്രമമാണ് നടന്നത്. മറ്റൊരു വിവാഹം കഴിച്ച് ഡിവോഴ്സ് ചെയ്തിട്ടില്ല. ഇതിനുപുറമെ തൻറെ മകളെ അവൻ ക്രൂരമായി മർദ്ദിച്ചു. ഇനിയൊരിക്കലും അവനോടൊപ്പം ജീവനക്കാൻ അവൾ തയ്യാറായല്ല. അത്രയ്ക്കും ഫ്രോഡായിട്ടുള്ള ഒരു വ്യക്തിയുമായി ജീവനക്കാൻ അവൾക്ക് താത്പര്യമില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.