ഒരു സ്ഥാനം കിട്ടിയതിൽ തലയിൽ ഒരു കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ, സീരിയൽ വിവാദത്തിൽ പ്രേം കുമാറിനോട് ധർമ്മജൻ ബോൾഗാട്ടി

സീരിയലുകൾ എൻഡോസൾഫാനെ പോലെ സമൂഹത്തിന് മാരകമാണെന്ന പ്രേം കുമാറിന്റെ അഭിപ്രായത്തിനെതിരെ ധർമ്മജൻ ബോൾഗാട്ടി. സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണ് എന്നും ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതലയും ഉള്ള പ്രേം കുമാർ അഭിപ്രായപ്പെട്ടിരുന്നു. സീരിയലുകൾ എല്ലാത്തിനെയും അടച്ചാക്ഷേപിക്കുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ധർമ്മജൻ.

ഇതിനികം ഞാൻ മൂന്ന് ടെലിവിഷൻ സീരിയലുകൾ എഴുതിയിട്ടുണ്ട്. എനിക്ക് അത് അഭിമാനം ആണ്. സീരിയലിനെ എൻഡോസൾഫാനെന്ന പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ എത്തിയ ആളാണ്. ഒരു സ്ഥാനം കിട്ടിയതിൽ തലയിൽ ഒരു കൊമ്പൊന്നും ഇല്ലല്ലോ? പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടായെന്നും പറയുന്നു ധർമ്മജൻ ബോൾഗാട്ടി.

കലാകാരന് അതിരുകളില്ലാത്ത ആവിഷ്‍കാര സ്വാതന്ത്യമുണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നു. സിനിമയിൽ സെൻസറിംഗ് ഉണ്ട് നിലവിൽ. സീരിയലുകൾക്ക് അങ്ങനെ സെൻസറിംഗ് ഇല്ല. അതിൽ ചില പ്രായോഗിക പ്രശ്‍നങ്ങളുമുണ്ട്. അന്നത്ത് ചിത്രീകരിക്കുന്നത് അതേ ദിവസം തന്നെ പ്രദർശിപ്പിക്കുകയാണ് എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ സെൻസറിംഗിന് സമയമില്ല എന്ന് പറയുന്നതായും നടൻ പ്രേം കുമാർ വ്യക്തമാക്കി.

സീരിയലുകൾ കുടുംബ സദസ്സിലേക്കാണ് എത്തുന്നത്. ഇതാണ് ജീവിതമെന്ന് കുട്ടികൾ കരുതും. ഇങ്ങനെയൊക്കെയാണ ബന്ധങ്ങളെന്നൊക്കെയാകുംകുട്ടികൾ കരുതുക. അങ്ങനെയുളള കാഴ്‍ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ നിങ്ങളോട് പങ്കുവയ്‍ക്കുന്നത്. കലാകാരൻമാർക്ക് ആ ഉത്തരവാദിത്തം വേണമെന്നും വാർത്താ സമ്മേളനത്തിൽ പ്രേം കുമാർ വ്യക്തമാക്കി.

നിരവധി പേരാണ് കുറിപ്പിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടുപേരുടെയും പ്രസ്‍താവനകൾ ചർച്ചയായി മാറിയിരിക്കുകയാണ്.