ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി;5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ കളർകോട് ചങ്ങനാശ്ശേരി ജംഗ്ഷനിൽ വാഹനാപകടത്തിൽ അ‍ഞ്ച് മരണം. കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന 7 പേരിൽ അഞ്ചുപേരാണ് മരിച്ചത്. എറണാകുളം ഭാഗത്ത് നിന്നും കായംകുളം ഭാഗത്തേയ്ക്ക് പോയ ബസും എറണാകുളം ഭാഗത്തേയ്ക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥികൾ സഞ്ചരിച്ച സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ കാർ പൂർണമായും തകർന്നു. രണ്ടുപേർ ഗുരുതാരവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 9 മണിയോടുകൂടിയായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. ശക്തമായ മഴയിൽ നിയന്ത്രണം തെറ്റിയ കാർ ബസിൽ വന്നിടിക്കുകയായിരുന്നു.