തൃശൂർ: പാലപ്പള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മൂന്ന് മണിക്കൂറിലേറെ നേരം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഇന്നു രാവിലെ എട്ടോടെയാണ് ഉപയോഗശൂന്യമായി കിടന്ന സെപ്ടിക് ടാങ്കിൽ കാട്ടാനക്കുട്ടി വീണത്. കണ്ടെത്തിയ നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ് ഇടിഞ്ഞുവീണതിനാൽ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ജെസിബി ഉപയോഗിച്ച് കുഴിയുടെ വീതീ കൂട്ടാൻ ശ്രമിച്ചും ജെസിബിയിൽ ചവിട്ടി കയറാൻ ആനയ്ക്ക് വഴിയൊരുക്കാൻ ശ്രമിച്ചും രക്ഷാദൗത്യം മുന്നോട്ടുപോയെങ്കിലും ഫലമുണ്ടായില്ല. പത്തുമിനിറ്റിലേറെയായി ആന അനക്കമില്ലാതെ കിടക്കുന്നതുകണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്.

























