കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വനിതാ നേതൃത്വം വന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് നടി റിമാ കല്ലിങ്കൽ. സംഘടനയിൽ ഒരുപാട് കാര്യങ്ങൾ ആദ്യമായി നടക്കുകയാണെന്നും അതിനെ നല്ല രീതിയിലാണ് കാണുന്നതെന്നും റിമ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിമ.

അതേസമയം, താൻ ഒരു നടിയാണെന്ന കാര്യം എല്ലാവരും മറന്നുപോയെന്ന അവസ്ഥയിലാണ് തന്റെ ജീവിതമെന്ന് റിമ പറഞ്ഞു. ‘അമ്മ’യിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.


ഞാൻ ഒരു ആർട്ടിസ്റ്റാണ് ആദ്യം. അത് എല്ലാവരും മറന്നുപോയി. ജീവിതത്തിൽ ആ പോയിന്റിലാണ് ഞാൻ നിൽക്കുന്നതെന്നും റിമ പറഞ്ഞു.























