‘വാനോളം മലയാളം, ലാല്‍ സലാം’ ; മോഹന്‍ലാലിനെ ആദരിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച നടൻ മോഹന്‍ലാലിനെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിലാണ് മോഹന്‍ലാലിനെ ആദരിക്കുക.

അതേസമയം പരിപാടിയുടെ പേരിലെ ‘ലാല്‍സലാം’ വിവാദമാക്കേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പരിപാടിക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ലാല്‍ സലാം’ എന്നാല്‍ ലാലിനുള്ള സലാം എന്ന് മാത്രമാണ് അര്‍ഥമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.