തൃശൂർ പട്ടികവർഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ പത്തുവയസുകാരന് മർദനം

തൃശൂർ: അതിരപ്പിളളിയിൽ പട്ടികവർഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദനമേറ്റതായി പരാതി. പോത്തുപാറ ഉന്നതിയിലെ പത്തുവയസുകാരനാണ് മർദനമേറ്റത്. ഇതേ ഹോസ്റ്റലിലെ ഒൻപതാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് കുട്ടിയെ മർദിച്ചത്. മർദനത്തിൽ പത്തുവയസുകാരന്റെ കാൽ ഒടിഞ്ഞു.

ഇരുവരും വെറ്റിലപ്പാറ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ്. മർദനമേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി. അതേസമയം, മർദനമേറ്റിട്ടും ഹോസ്റ്റൽ അധികൃതർ വേണ്ട ചികിത്സ ഉറപ്പാക്കിയില്ലെന്ന് വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിച്ചു. ഹോസ്റ്റൽ വാർഡൻമാരുടെ അശ്രദ്ധയാണ് ഉത്തരം സംഭവങ്ങളുണ്ടാകാൻ കാരണമെന്നും കുടുംബം ആരോപിച്ചു.